തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർകാവിനടുത്തു കാച്ചാണി എന്ന പ്രദേശത്താണ് പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്ററും കിഴക്കേകോട്ടയിലെ നിന്നും 12 കിലോമീറ്ററും മാത്രം ദൂരത്താണ് ക്ഷേത്രം. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നും 150 മീറ്റർ അകലെയാണ് ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലദുർഗ്ഗയാണ്. കൂടാതെ പരമശിവൻ, മഹാഗണപതി, ഭദ്രകാളി, മന്ത്രമൂർത്തി - യോഗീശ്വരൻ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
നാഗരുകാവാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രേത്യേകത. പണ്ടുമുതൽക്കേ പൂജകളും മറ്റും ചെയ്തുവരുന്ന ഈ നാഗരുകാവിൽ എല്ലാ മാസവും ആയില്യ പൂജയും വിശേഷാൽ പൂജകളും മുടങ്ങാതെ നടന്നുവരുന്നു. ആയില്യ പൂജക്ക് ശേഷം അന്നദാനവും നടത്തിവരുന്നു. ക്ഷേത്രത്തിനും നാഗരൂകവിനും ഇടയിലായി ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
കാച്ചാണി സ്കൂൾ ജംഗ്ഷന് സമീപത്തായി ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാചീനമായ വഴിയമ്പലം ഇപ്പോളും സംരക്ഷിച്ചുപോരുന്നു. ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ഭജനമണ്ഡപം സ്ഥിതി ചെയ്യുന്നു. ഇവിടെ വിവാഹ ചടങ്ങുകളും നടത്തിവരാറുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ക്ഷേത്രത്തിനോട് ചേർന്നുതന്നെ ഗ്രൗണ്ട് ലഭ്യമാണ്.